Companions of the Prophet

ബദർ യുദ്ധം : ഇസ്ലാമിക ചരിത്രത്തിലെ നിർണ്ണായക മുഹൂർത്തം

മുസ്ലിങ്ങളും ശത്രുക്കളും തമ്മിൽ ഉണ്ടായ പ്രധാന പോരാട്ടമായിരുന്നു ബദറിൽ കണ്ടത്. ഹിജ്റ വർഷം രണ്ടിന് നടന്ന ഈ ഐതിഹാസിക യുദ്ധം സത്യ നിഷേധികളുമായി മുസ്ലിങ്ങൾ നടത്തിയ പോരാട്ടങ്ങളിൽ ഒരു നാഴികകല്ലായി മാറി. Continue reading...

അബൂബക്കർ (റ) യുടെ ജീവിതം നൽകുന്ന സന്ദേശം

മുൻകാലജീവിതം

പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) പിൻഗാമിയും ആദ്യത്തെ നീതിമാനായ ഖലീഫയുമായ അബൂബക്കറിന്റെ ജീവിതം വിശ്വാസം, സമർപ്പണം, ഉയർന്ന ആദർശങ്ങളോടുള്ള നിസ്വാർത്ഥ പ്രതിബദ്ധത എന്നിവയുടെ മനോഹരമായ ഉദാഹരണമാണ്. ഇസ്ലാമിക ചരിത്രത്തിലെ സുവർണ കാലഘട്ടമായിരുന്നു അബൂബക്കറിന്റെ ഖിലാഫത് ഭരണകാലം. പ്രവാചകൻ ജനിച്ച് രണ്ട് വർഷവും ഏതാനും മാസങ്ങളും കഴിഞ്ഞ് 573 എഡിയിലാണ് അബൂബക്കർ മക്കയിലെ ഒരു കുലീനമായ കുടുംബത്തിൽ ജനിക്കുന്നത്. അബൂബക്കർ അബ്ദുല്ല ഇബ്നു ഉസ്മാൻ അബു ഖുഹാഫ എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. "അസ്-സാദ്ദിഖ്" (സത്യം സാക്ഷ്യപ്പെടുത്തുന്നവൻ) എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. മിറാജിന്റെ (സ്വർഗ്ഗാരോഹണ) അനുഭവം നബി (സ) വിവരിച്ചപ്പോൾ വിശ്വസിക്കാൻ ഒരു നിമിഷം പോലും അദ്ദേഹം മടി കാണിച്ചില്ല. പ്രവാചകൻ അദ്ദേഹത്തിന് സിദ്ദീഖ് എന്ന പദവി നൽകി ആദരിച്ചത് ഈ സത്യസന്ധത അദ്ദേഹം ജീവിത ചര്യയാക്കിയത് കൊണ്ടായിരുന്നു. വളരെ ശാന്തനും ആത്മാർത്ഥതയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഖുറൈഷ് ഗോത്രത്തിന്റെ ഒരു ശാഖയായ ബനൂ തമീമിൽ പെട്ട ഒരു കുലീനമായ കുടുംബത്തിൽ നിന്നായിരുന്നു അദ്ദേഹം വന്നത്. Continue reading...

ഉസ്മാൻ ഇബ്നു അഫാൻ(റ) ജീവിതം നൽകുന്ന സന്ദേശം

മൂന്നാമത്തെ നീതിമാനായ ഖലീഫ (644-656) ഉസ്മാൻ ഇബ്നു അഫാൻ അൽ-ഉമാവി അൽ-ഖുറാഷി പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ഏറ്റവും അടുത്ത സഹചാരിയായിരുന്നു. ഔദാര്യമനസ്കത, സഹ ജീവികളെ സഹായിക്കാനുള്ള സന്നദ്ധത തുടങ്ങിയ സവിശേഷമായ മാനുഷിക ഗുണങ്ങൾ അദ്ദേഹത്തെ വ്യതിരിക്തനാക്കി. ഇത് കൊണ്ട് തന്നെ വഴിപാടുകളുടെയും സമ്മാനങ്ങളുടെയും വിഷയങ്ങളിൽ പ്രവാചകൻ ചുമതലപ്പെടുത്തിയത് അദ്ദേഹത്തെയായിരുന്നു. Continue reading...

ഖാലിദ് ബിൻ വലീദ് (റ)ന്റെ ജീവിതം നൽകുന്ന പാഠം

പ്രവാചകൻ മുഹമ്മദ്‌ നബി (സ) യുടെ പ്രസിദ്ധനായ ഒരു അനുയായിയുടെ നേതൃഗുണങ്ങളെ കുറിച്ചാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്- അതെ,സ്വേച്ഛാധിപതികളെ ഭയത്താൽ വിറളിപിടിപ്പിക്കുന്ന ഒരാൾ; പ്രവാചകൻ (സ) തന്നെ സൈഫുള്ള എന്ന പദവി നൽകിയ ഒരാൾ. Continue reading...