റോമിന്റെയും ഏഥൻസിന്റെയും അതേ പ്രായം പങ്കുവെക്കാവുന്ന ഭൂമിയിലെ ഒരു പുരാതന നഗരമായിരുന്നു സമർഖണ്ഡ്. ഏകദേശം 2750 വർഷത്തിലേറെ പഴക്കമുണ്ട് ഈ ചരിത്രമുറങ്ങുന്ന മണ്ണിന്. യഥാർത്ഥ ഓറിയന്റൽ ആതിഥ്യമര്യാദയുടെ മനോഹരമായ ഒരു ഉദാഹരണമായി സമർഖണ്ഡ് പരിലസിച്ചു നിന്നു. നിരവധി ദേശീയതകൾ അനായാസത്തോടെ സമർഖണ്ടിനോട് സഹകരിച്ചു പ്രവർത്തിച്ചു. സമർകണ്ടിനെ സാധാരണയായി "കിഴക്കൻ ബാബിലോൺ" എന്നാണ് വിളിച്ചിരുന്നത്. ഒരു വലിയ കണ്ണാടിയിലെന്നപോലെ അത് ഈ പാതയെ പ്രതിഫലിപ്പിച്ചു. അതെ, നിരവധി തലമുറകൾ കടന്നുപോയ പാത. നഗരത്തിലെ സമ്പന്നമായ സംഭവവികാസങ്ങൾ, അനുഭവിച്ച ഉയർച്ച താഴ്ചകൾ, വിലയേറിയ കണ്ടെത്തലുകൾ, പുരാതന സ്മാരകങ്ങൾ സൂചിപ്പിക്കുന്നത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യവംശം ഈ പ്രദേശത്ത് താമസമുറപ്പിച്ചു തുടങ്ങിയെന്നതാണ്. Continue reading...