Islamophobia

ബിലാൽ ഇബ്നു റബാഹ്: ആദ്യ മുവദ്ദിന്റെ ജീവിതം

ചരിത്രത്തിൽ ആദ്യമായി ബാങ്ക് വിളി തുടങ്ങുന്നത് ഹിജ്റ ഒന്നാം വർഷത്തിലാണ്. അന്ന് മുതൽ ഇടതടവില്ലാതെ ലോകത്ത് ഈ മാന്ത്രിക വാക്കുകൾ മുഴങ്ങി കേൾക്കുന്നു. വിശ്വാസികളെ പ്രാർത്ഥനക്ക് ക്ഷണിച്ച് കൊണ്ടുള്ള വലിയ അടയാളമായി അവ നില നിൽക്കുന്നു. ഒരു ദിവസത്തിൽ അഞ്ചു നേരവും പള്ളിയുടെ മിനാരങ്ങളിൽ നിന്നും ബാങ്കിന്റെ അശരീരി നമ്മുടെ ശ്രവണപുടങ്ങളെ ആവേശഭരിതരാക്കുന്നു. ആദ്യമായി ബാങ്ക് വിളിക്കാനുള്ള മഹാ ഭാഗ്യം വന്നു ചേർന്നത് പ്രവാചകൻ്റെ പ്രിയങ്കരനായ അനുയായി ബിലാൽ ഇബ്നു റബാഹിനാണ്. മക്കയിൽ വെച്ച് ഇസ്ലാം പുൽകിയതിന്റെ പേരിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ ആണ്. സ്വന്തം നാട്ടിൽ നിന്നും മർദ്ദനങ്ങൾ സഹിക്കാൻ ആകാതെ അദ്ദേഹത്തിന്നു പലായനം ചെയ്യേണ്ടി വന്നു. Continue reading...

ഇസ്ലാമിനെ കുറിച്ചുള്ള 10 തെറ്റിദ്ധാരണകൾ

മനുഷ്യരാശിക്കുള്ള അല്ലാഹുവിന്റെ സന്ദേശമാണ് ഇസ്ലാം. നിരവധി നൂറ്റാണ്ടുകളായി, ലോകത്തിലെ മറ്റ് മതങ്ങൾക്ക് ചുറ്റും ധാരാളം മിഥ്യകൾ രൂപപ്പെട്ടിട്ടുള്ളത് പോലെ ഈ വിശ്വാസധാരക്ക് ചുറ്റും പല മിത്തുകൾ നിറഞ്ഞതായി കാണാം. എന്നാൽ ഇത്തരം തെറ്റിദ്ധാരണകളിൽ പലതും പണ്ടേ പൊളിച്ചെഴുതിയിട്ടുണ്ട്, എന്നിരുന്നാലും ചിലതൊക്കെ ഇപ്പോഴും വിനാശകരമായ സംഘടനകൾക്ക് കോപ്പ് കൂട്ടാനുള്ള ഉപകരണമായി പ്രവർത്തിക്കുന്നു. Continue reading...