Muslim Scholars

അൽ-സഹ്‌റാവി: ശാസ്ത്ര ക്രിയയുടെ പിതാവ്

പാശ്ചാത്യ രാജ്യങ്ങളിൽ അൽബുകാസിസ് എന്ന പേരിൽ പ്രസിദ്ധനായ ഒരു മുസ്ലീം ഡോക്ടറാണ് ഇസ്ലാമിക ലോകത്തിലെ ഏറ്റവും മികച്ച മധ്യകാല ശസ്ത്രക്രിയാ വിദഗ്ധനായി കണക്കാക്കപ്പെടുന്നത്.ആധുനിക ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് പലരും അദ്ദേഹത്തെ വിളിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഒരു വലിയ വിജ്ഞാനകോശം എന്നറിയപ്പെടുന്ന മുപ്പത് വാല്യങ്ങളുള്ള 'കിതാബ് അൽ-തസ്രിഫ്' എന്ന കൃതിയാണ് വൈദ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെയും ഉപകരണങ്ങളുടെയും വികസനത്തിൽ ആൽബുകാസ് എന്ന പ്രതിഭ കൊണ്ട് വന്ന പരിഷ്കാരങ്ങൾ കിഴക്കും പടിഞ്ഞാറും കാര്യമായ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ ചില കണ്ടുപിടുത്തങ്ങൾ ഇപ്പോഴും വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്നു. എക്ടോപിക് ഗർഭാവസ്ഥയെ വിവരിക്കുകയും ഹീമോഫീലിയയുടെ പാരമ്പര്യ സ്വഭാവം നിർണ്ണയിക്കുകയും ചെയ്ത ആദ്യത്തെ ഡോക്ടർ ആൽബുകാസിസ് ആയിരുന്നു. Continue reading...

ഇസ്ലാമിക പണ്ഡിതർ: ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ )

ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ)എന്ന പേരിൽ പ്രസിദ്ധനായ അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഹൻബൽ അബു അബ്ദുല്ല അൽ-ഷൈബാനി, ജനിക്കുന്നത് ഹിജ്റ 164-ൽ (CE 781) ബാഗ്ദാദിലാണ്. തന്റെ ചെറുപ്പത്തിലേ  പിതാവിനെ നഷ്ട്ടപ്പെട്ട അദ്ദേത്തെ വളർത്തിയത് മാതാവായിരുന്നു. തന്റെ ജീവിതത്തിൽ പിന്നീട് അദ്ദേഹം ഇതിനെ കുറിച്ച് പങ്കുവെച്ചത് ഇപ്പ്രകാരമാണ്: Continue reading...

ഇസ്ലാമിലെ പണ്ഡിതർ: ഇമാം മാലിക് (റ)

ഇസ്ലാമിക ലോകത്തെ പ്രസിദ്ധരായ നാല്  ഇമാമുമാരിൽ രണ്ടാമനായ ഇമാം മാലിക്കിന്റെ (റ) യഥാർത്ഥ പേര് അബു അബ്ദുല്ല മാലിക് ഇബ്‌നു അനസ് ഇബ്‌നു മാലിക് ഇബ്‌ൻ അബി-അമിർ അൽ അസ്ബാഹി എന്നാണ്. അദ്ദേഹത്തിന്റെ പിതാമഹൻ ഇസ്‌ലാം ആശ്ലേശം നടത്തിയതിനു ശേഷം മദീനയിലേക്ക് കുടിയേറിയതാണെങ്കിലും മാലിക് (റ) യെമൻ വംശപരമ്പരയിൽ പെട്ടയാളായിരുന്നു. Continue reading...

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)

മഹാനായ ഖലീഫ ഉമർ ഇബ്‌നു അൽ-ഖത്താബിന്റെ (റ) ഭരണകാലത്ത് ഒരു വ്യാപാരി ഇസ്‌ലാമിന്റെ മനോഹരമായ ആശയ ആദർശങ്ങളിലേക്ക് കടന്നു വന്നു. ഈ വ്യാപാരിയുടെ മകൻ താബിത് ബിൻ സൂത വളരെ ഭക്തനായിരുന്നു. ഒരിക്കൽ, വളരെ വിശന്നു ഒരു നദിയുടെ ഓരത്ത് ഇരിക്കുകയായിരുന്ന അദ്ദേഹം ഒരു ആപ്പിൾ ഒഴുകി വരുന്നത് കാണുകയും, അത് അറിയാതെ എടുത്ത് കഴിക്കുകയും ചെയ്‌തു. എന്നാൽ വിശപ്പ് ശമിച്ച ഉടൻ, അദ്ദേഹത്തിനു കുറ്റബോധം തോന്നാൻ തുടങ്ങി. തുടർന്ന് ആപ്പിൾ ഉണ്ടായ തോട്ടം കണ്ടെത്താൻ നദിയുടെ ഗതി പിന്തുടർന്നു. തോട്ടത്തിന്റെ ഉടമയെ കണ്ടത്തിയ അദ്ദേഹം ഉണ്ടായ കാര്യം കൃത്യമായി വിവരിക്കുകയും അയാളോട് ക്ഷമാപണം നടത്തുകയും ചെയ്‌തു. ഇത്  തോട്ടത്തിന്റെ ഉടമക്ക് താബിത് ബിൻ സൂത്തയുടെ വിനയത്തിലും സത്യസന്ധതയിലും മതിപ്പുളവാക്കി, പകരമായി തന്റെ മകളെ വിവാഹം കഴിക്കാൻ താബിത്തിനോട് അയാൾ അഭ്യർത്ഥിച്ചു! Continue reading...