Quran

ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള ഫലപ്രദമായ വഴികൾ

അള്ളാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തെ അറിയാൻ ആഗ്രഹിക്കുന്ന ഓരോ മുസ്ലീമിനും എത്രയും വേഗം ഖുർആൻ പഠിക്കാനുള്ള അതിയായ ആഗ്രഹമുണ്ടാകും. ഒരു വ്യക്തിയുടെ ജീവിതകാലം അനുസരിക്കേണ്ട എല്ലാ നിയമങ്ങളും ചട്ടങ്ങളും ഉത്ഭവിക്കുന്നത് ഖുർആനിനെ ചുറ്റിപ്പറ്റിയാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ഖുർആനിന്റെ പ്രാധാന്യവും അത് പഠിക്കേണ്ടതിന്റെ ആവശ്യകതയും ശക്തമാകുന്നത്. സത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള വഴി ഓരോ വിശ്വാസിക്കും കാണിച്ചു കൊടുക്കുന്ന വെളിച്ചമാണ് ഖുർആൻ. ജീവിതത്തിൽ ഖുർആനിന്റെ ദിവ്യപ്രഭ പ്രകാശിക്കണമെന്നാഗ്രഹിക്കുന്ന ഓരോ വിശ്വാസിയും അത് എവിടെ നിന്ന് പഠിക്കണമെന്നും അത് എങ്ങനെ ശരിയായി മനസ്സിലാക്കാമെന്നും ആലോചിക്കുന്നു. Continue reading...

സൂറത്ത് അർ-റഹ്മാന്റെ ഗുണങ്ങൾ

അല്ലാഹുവിന്റെ ഏറ്റവും മനോഹരമായ നാമങ്ങളിലൊന്നിന്റെ പേരിലാണ് സൂറ അർ-റഹ്മാൻ അറിയപ്പെടുന്നത്. ഈ സൂറത്ത് ദൈവിക കൃപയുടെ ഉദാഹരണങ്ങൾ വിളിച്ചോതുകയും അല്ലാഹു നൽകിയ വിവിധ അനുഗ്രഹങ്ങളുടെ പ്രാധാന്യം ചൂണ്ടികാണിക്കുകയും ചെയ്യുന്നു. Continue reading...

സൂറത്ത് അന്നസ്റിന്റെ വിവർത്തനവും തഫ്സീറും

വിശുദ്ധ ഖുർആനിലെ 110-ാമത്തെ സൂറത്താണ് സൂറ അൻ-നസ്ർ, വെറും മൂന്ന് ആയത്തുകൾ മാത്രം അടങ്ങുന്ന അൻ-നസ്ർ ഏറ്റവും ചെറിയ സൂറത്തുകളിൽ ഒന്നാണ്. സൂറത്തിന് പേര് ലഭിച്ചത് ആദ്യ ആയത്തിൽ വരുന്ന "നസ്ർ" എന്ന വാക്കിൽ നിന്നാണ്. അവതരിപ്പിക്കപ്പെട്ട അവസാന സൂറത്താണ് സൂറ അന്നസ്ർ; ഇതിനു ശേഷം പൂർണ്ണമായ മറ്റൊരു സൂറത്തും അവതരിച്ചിട്ടില്ല. [1] Continue reading...

അൽ-കാഫിറൂൻ സൂറത്തിന്റെ വിവർത്തനവും പരിഭാഷയും

വിശുദ്ധ ഖുർആനിലെ 109-ാമത്തെ സൂറത്താണ് സൂറ അൽ-കാഫിറൂൻ. മക്കയിലെ ബഹുദൈവാരാധകരാൽ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന വേദനാജനകമായ വേളയിലാണ് മക്കയിൽവെച്ച് ഈ സൂറത്ത് അല്ലാഹു ഇറക്കുന്നത്. Continue reading...

ഖുർആൻ ഒരു മാർഗദർശനം

ഈയിടെയായി, മതത്തെയും ഇസ്‌ലാമിനെയും കുറിച്ച് സ്വയം പ്രഖ്യാപിത വിമർശകരായ പലരുടെയും നിന്ദ്യമായ അഭിപ്രായങ്ങൾ കേൾക്കുകയും വായിക്കുകയും ചെയ്യേണ്ടി വന്ന മോശം അനുഭവം എനിക്കുണ്ടായിട്ടുണ്ട്, അവരിൽ മിക്കവർക്കും ഖുർആനിനെക്കുറിച്ച് വളരെ അനാദരവും നിന്ദ്യവുമായ കാര്യങ്ങളാണ് പറയാനുള്ളത്. Continue reading...