Editorial Colophon: Malayalam Archive

Active editorial operations for the Malayalam edition of Muslim Memo ceased in 2021. You are browsing the archives; current work continues at MuslimMemo.com

ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള ഫലപ്രദമായ വഴികൾ

അള്ളാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തെ അറിയാൻ ആഗ്രഹിക്കുന്ന ഓരോ മുസ്ലീമിനും എത്രയും വേഗം ഖുർആൻ പഠിക്കാനുള്ള അതിയായ ആഗ്രഹമുണ്ടാകും. ഒരു വ്യക്തിയുടെ ജീവിതകാലം അനുസരിക്കേണ്ട എല്ലാ നിയമങ്ങളും ചട്ടങ്ങളും ഉത്ഭവിക്കുന്നത് ഖുർആനിനെ ചുറ്റിപ്പറ്റിയാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ഖുർആനിന്റെ പ്രാധാന്യവും അത് പഠിക്കേണ്ടതിന്റെ ആവശ്യകതയും ശക്തമാകുന്നത്. സത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള വഴി ഓരോ വിശ്വാസിക്കും കാണിച്ചു കൊടുക്കുന്ന വെളിച്ചമാണ് ഖുർആൻ. ജീവിതത്തിൽ ഖുർആനിന്റെ ദിവ്യപ്രഭ പ്രകാശിക്കണമെന്നാഗ്രഹിക്കുന്ന ഓരോ വിശ്വാസിയും അത് എവിടെ നിന്ന് പഠിക്കണമെന്നും അത് എങ്ങനെ ശരിയായി മനസ്സിലാക്കാമെന്നും ആലോചിക്കുന്നു. Continue reading...

ഹിജിരി കലണ്ടറിനെക്കുറിച്ചുള്ള ശ്രദ്ധേയമായ 6 വസ്തുതകൾ

എ ഡി 622-ലെ ഒന്നാം മുഹറം മുസ്ലീം കലണ്ടറിന്റെ തുടക്കമാണ്. 622 സെപ്തംബർ 24 ന് മുഹമ്മദ് നബി (സ) മക്കയിൽ നിന്ന് ഹിജ്റ (അറബിയിൽ ചലനം, കുടിയേറ്റം എന്നാണ് അർത്ഥമാക്കുന്നത്) യഥ്രിബിന്റെ (മദീന) മരുപ്പച്ചയിലേക്ക് നടത്തി. Continue reading...

ഖന്ദഖ് യുദ്ധം: നുഐമാൻ ഇബ്നു മസൂദിന്റെ വിവേകം

ഹിജ്റ അഞ്ചാം വർഷം അരങ്ങേറിയ യുദ്ധമാണ് സഖ്യ ഗോത്രങ്ങളുടെ അധിനിവേശം എന്ന പേരിൽ അറിയപ്പെടുന്ന ഖന്ദഖ് യുദ്ധം. ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങളിൽ നിർണ്ണായക സ്ഥാനം ഉണ്ട് പുതിയ യുദ്ധ മുറകൾ പരീക്ഷിക്കപ്പെട്ട ഖന്ദഖ് യുദ്ധത്തിന്. Continue reading...

അയ്യൂബ് നബിയുടെ ജീവിതം നൽകുന്ന പാഠം

അല്ലാഹുന്റെ ഇഷ്ട്ട ദാസാനായ പ്രവാചകനായിരുന്നു അയ്യൂബ് നബി (അ). സഹനത്തിന്റെയും ക്ഷമയുടെയും ഉദാത്ത മാതൃകയായ അദ്ദേഹം ലോകത്തെ സകല വേദന അനുഭവിക്കുന്ന മനുഷ്യർക്കും ഒരു അവലംഭമായി നിലനിൽക്കുന്നു. Continue reading...

സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ്: സുലൈമാനിയ്യ ഖിലാഫത്ത് സ്ഥാപിച്ച മനുഷ്യൻ

ഒട്ടോമാന്‍ നിയമസംഹിതകളെ സമഗ്രപരിഷ്‌കരണത്തിന് വിധേയമാക്കിയ സുലൈമാന്‍ ഒന്നാമന്‍  ഓട്ടോമാൻ സാമ്രാജ്യത്തിലെ പത്താമത്തെ സുൽത്താനായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ് എന്ന പേരിൽ പ്രസിദ്ധനായ അദ്ദേഹം ഇസ്‌ലാമിക ലോകത്ത് നീതിദായകന്‍ എന്ന അര്‍ത്ഥത്തില്‍ കാനൂനി (അല്‍ ഖാനൂനി) എന്നും അറിയപ്പെടുന്നു. വാസ്തു ശില്പ  നിർമ്മാണ രംഗത്തും, സാംസ്‌കാരികവും ചരിത്രപരവും വിദ്യാഭ്യാസപരവും സാഹിത്യപരവുമായ മേഖലയിലും അദ്ദേഹത്തിന്റെ സാമ്രാജ്യം ഏറെ മുന്നിട്ടുനിന്നിരുന്നു. Continue reading...