Editorial Colophon: Malayalam Archive

Active editorial operations for the Malayalam edition of Muslim Memo ceased in 2021. You are browsing the archives; current work continues at MuslimMemo.com

ഉഹുദ് യുദ്ധം : വിശ്വാസികൾക്കുള്ള ഒരു പരീക്ഷണം

ഐതിഹാസികമായ ബദ്ർ യുദ്ധത്തിൽ നേരിട്ട കനത്ത തോൽവിക്ക്‌ പകരം വീട്ടുകയാണ് ഖുറൈശികളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉഹദിൽ പുതിയ പോർമുഖം തുറന്നിടാൻ ആസൂത്രിതമായ മുന്നൊരുക്കങ്ങളുടെ പണിപ്പുരയില്ലാണ് അവർ. അറബികൾക്കിടയിൽ നഷ്ട്ടമായ തങ്ങളുടെ പ്രതാഭം വീണ്ടെടുക്കുക ഖുറൈശികളുടെ ഏറ്റവും വലിയ ലക്ഷ്യമാണ്. മാത്രമല്ല, ബദറിൽ മുസ്ലിങ്ങൾ നേടിയ വിജയം ഇസ്‌ലാമിന്റെ വളർച്ചയിൽ വൻ കുതിച്ചുചാട്ടം നൽകിയിരിക്കുന്നു, ഇത് ഖുറൈശികൾക്ക് പ്രധിരോധിച്ചേ മതിയാകൂ. Continue reading...

ബഹ്‌ധൂർഷാ സഫറിന്റെ കവിതകളും കൃതികളും

ബഹദൂർ ഷാ സഫർ എന്ന പേരിൽ പ്രസിദ്ധനായ ബഹദൂർ ഷാ മിർസ അബൂ സഫർ സിറാജ് ഉദ്ധീൻ മുഹമ്മദ്‌ അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്നു. അക്ബർ രണ്ടാമന്റെ രണ്ട് മക്കളിൽ ഒരാളായി ജനിച്ച അദ്ദേഹം പിതാവിന്റെ പിന്തുടർച്ച അവകാശിയായി മുഗൾ വംശത്തിന്റെ സ്വഭാവിക ഭരണാധികാരിയായി മാറി. Continue reading...

ടിപ്പു സുൽത്താൻ: കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ഉറച്ച ശബ്ദം

ഇന്ത്യയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൈസൂറിലെ ഭരാധികാരിയായിരുന്നു ടിപ്പു സുൽത്താൻ. ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കെതിരെ ഐതിഹാസിക പോരാട്ട വീര്യം കാണിച്ച അദ്ദേഹം രാജ്യം കണ്ട ഏറ്റവും വലിയ ധീരനായിരുന്നു. Continue reading...

ബദർ യുദ്ധം : ഇസ്ലാമിക ചരിത്രത്തിലെ നിർണ്ണായക മുഹൂർത്തം

മുസ്ലിങ്ങളും ശത്രുക്കളും തമ്മിൽ ഉണ്ടായ പ്രധാന പോരാട്ടമായിരുന്നു ബദറിൽ കണ്ടത്. ഹിജ്റ വർഷം രണ്ടിന് നടന്ന ഈ ഐതിഹാസിക യുദ്ധം സത്യ നിഷേധികളുമായി മുസ്ലിങ്ങൾ നടത്തിയ പോരാട്ടങ്ങളിൽ ഒരു നാഴികകല്ലായി മാറി. Continue reading...

അബൂബക്കർ (റ) യുടെ ജീവിതം നൽകുന്ന സന്ദേശം

മുൻകാലജീവിതം

പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) പിൻഗാമിയും ആദ്യത്തെ നീതിമാനായ ഖലീഫയുമായ അബൂബക്കറിന്റെ ജീവിതം വിശ്വാസം, സമർപ്പണം, ഉയർന്ന ആദർശങ്ങളോടുള്ള നിസ്വാർത്ഥ പ്രതിബദ്ധത എന്നിവയുടെ മനോഹരമായ ഉദാഹരണമാണ്. ഇസ്ലാമിക ചരിത്രത്തിലെ സുവർണ കാലഘട്ടമായിരുന്നു അബൂബക്കറിന്റെ ഖിലാഫത് ഭരണകാലം. പ്രവാചകൻ ജനിച്ച് രണ്ട് വർഷവും ഏതാനും മാസങ്ങളും കഴിഞ്ഞ് 573 എഡിയിലാണ് അബൂബക്കർ മക്കയിലെ ഒരു കുലീനമായ കുടുംബത്തിൽ ജനിക്കുന്നത്. അബൂബക്കർ അബ്ദുല്ല ഇബ്നു ഉസ്മാൻ അബു ഖുഹാഫ എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. "അസ്-സാദ്ദിഖ്" (സത്യം സാക്ഷ്യപ്പെടുത്തുന്നവൻ) എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. മിറാജിന്റെ (സ്വർഗ്ഗാരോഹണ) അനുഭവം നബി (സ) വിവരിച്ചപ്പോൾ വിശ്വസിക്കാൻ ഒരു നിമിഷം പോലും അദ്ദേഹം മടി കാണിച്ചില്ല. പ്രവാചകൻ അദ്ദേഹത്തിന് സിദ്ദീഖ് എന്ന പദവി നൽകി ആദരിച്ചത് ഈ സത്യസന്ധത അദ്ദേഹം ജീവിത ചര്യയാക്കിയത് കൊണ്ടായിരുന്നു. വളരെ ശാന്തനും ആത്മാർത്ഥതയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഖുറൈഷ് ഗോത്രത്തിന്റെ ഒരു ശാഖയായ ബനൂ തമീമിൽ പെട്ട ഒരു കുലീനമായ കുടുംബത്തിൽ നിന്നായിരുന്നു അദ്ദേഹം വന്നത്. Continue reading...