Editorial Colophon: Malayalam Archive

Active editorial operations for the Malayalam edition of Muslim Memo ceased in 2021. You are browsing the archives; current work continues at MuslimMemo.com

മുഗൾ കലയും വാസ്തു വിദ്യയും

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മുസ്ലിം രാജാക്കമ്മാരുടെ ആഗമനത്തോട് കൂടി രൂപം കൊണ്ട ഊഷ്മളമായ സാംസ്കാരിക വിനിമയം ഇന്ത്യൻ വാസ്തു വിദ്യകൾ ഇന്തോ ഇസ്ലാമിക് വാസ്തു കലാ നിർമ്മാണ രംഗത്ത് കൃത്യമായി അടയാളപ്പെട്ടു. പേർഷ്യൻ, ടർക്കിഷ്, ഇന്ത്യൻ വാസ്തുവിദ്യാ രീതികളുടെ സംയോജനമായിരുന്നു ആ ഭരണ കാലഘട്ടത്തിന്റെ സവിശേഷത. Continue reading...

ബംഗാൾ സുൽത്താനേറ്റിന്റെ കലയും വാസ്തുവിദ്യയും; ഒരു എത്തി നോട്ടം

ഇസ്ലാമിലേക്കുള്ള അഭൂതപൂർണ്ണമായ ഒഴുക്ക്‌ ബംഗാളിൽ നിരവധി പള്ളികളുടെ നിർമാണങ്ങൾക്ക്‌ കാരണമായി. 1450 മുതൽ 1550 വരെയുള്ള കാലമാണ് ഏറ്റവും കൂടുതൽ മസ്ജിദുകളുടെ നിർമ്മാണതിന്ന് സാക്ഷിയായത്. ബംഗാളിലെ മുസ്ലിം ഭരണ കാലഘട്ടത്തിന്റെ മൊത്തം കാലയളവ് പരിഗണിക്കുമ്പോൾ പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ പതിനാറാം നൂറ്റാണ്ടിന്റെ പകുതി വരെയാണ് മൊത്തം പള്ളികളുടെ മൂന്നിൽ രണ്ടും നിർമ്മിക്കപ്പെടുന്നത്. പ്രവിശ്യയുടെ പ്രാന്തപ്രദേശങ്ങളിൽ പ്രാർത്ഥനകൾക്കായി നിരവധി ചെറുതും വലുതുമായ പള്ളികൾ കാണപ്പെട്ടു. Continue reading...

ജൗൻപൂർ സുൽത്താനേറ്റ് കലയും വാസ്തു വിദ്യയും

1394 മുതൽ 1479 വരെ വടക്കേ ഇന്ത്യയിലുണ്ടായിരുന്ന ഒരു പാരമ്പര്യേതര ഇസ്ലാമിക രാഷ്ട്രമായിരുന്നു ജൗൻപൂർ സുൽത്താനേറ്റ്. ഇന്നത്തെ ഉത്തർപ്രദേശിലെ ജൗൻപൂർ ആസ്ഥാനമാക്കിയാണ് ഈ ഭരണാധികാരികൾ ഭരണം നടത്തിയിരുന്നത്. ജൗൻപൂർ സുൽത്താനേറ്റിനെ പിന്നീട് ഷാർഖി രാജവംശം കീഴടക്കി. 1390 മുതൽ 1394 വരെ സുൽത്താൻ നസിറുദ്ദീൻ മുഹമ്മദ് ഷാ നാലാമൻ തുഗ്ലക്കിന്റെ കീഴിൽ വസീറായിരുന്ന ഖ്വാജ-ഇ-ജഹാൻ മാലിക് സർവാറാണ് ഈ രാജവംശത്തിന്റെ ആദ്യ ഭരണാധികാരി. 1394-ൽ, ഡൽഹി സുൽത്താനേറ്റിന്റെ തകർച്ചയുടെ മധ്യത്തിൽ  ജൗൻപൂരിലെ ഒരു സ്വതന്ത്ര ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ച അദ്ദേഹം അവധിലും ഗംഗ-യമുന ദോവാബിന്റെ വലിയൊരു ഭാഗത്തിലുമായി തന്റെ ഭരണം വ്യാപിപ്പിക്കുകയും ഡൽഹി സുൽത്താനേറ്റിന്റെ ഭൂരിഭാഗ പ്രദേശങ്ങളും മാറ്റിസ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം നിർമ്മിച്ച രാജവംശത്തിന് കിഴക്കിന്റെ ഭരണാധികാരി എന്നർത്ഥം വരുന്ന മാലിക്-ഉസ്-സർഖ് എന്ന സ്ഥാനപ്പേരാണ് നൽകിയിരുന്നത്. ഈ രാജവംശത്തിലെ ഏറ്റവും പ്രമുഖനായ ഭരണാധികാരിയായി അറിയപ്പെട്ടിരുന്നത് ഇബ്രാഹിം ഷായായിരുന്നു. Continue reading...

എന്റെ ഹൃദയം എന്നെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഞാൻ എങ്ങനെ തിരിച്ചറിയും?

ഇസ്‌ലാമിൽ, തസ്വവ്വുഫ് അല്ലെങ്കിൽ സൂഫിസത്തിന്റെ വക്താക്കളായ മനുഷ്യർ ലൗകിക കാര്യങ്ങൾക്കായി മാത്രം പരിശ്രമിക്കുന്നതിന് പകരം, സ്രഷ്ടാവിനോടുള്ള സ്നേഹം മാത്രം കൊതിച്ച്, ആന്തരിക സമാധാനം കണ്ടെത്താൻ സ്രഷ്ടാവിന്റെ സ്മരണയിൽ നിരന്തരം ഏർപ്പെടുന്നവരാണ്. പരിശുദ്ധ ഖുർആനും തിരു ദൂതർ മുഹമ്മദ് നബി(സ)യുടെ സുന്നത്തും അനുസരിച്ചുള്ള അത്കാർ അല്ലെങ്കിൽ പ്രാർത്ഥനകളുടെയും മറ്റ് ആത്മീയ പ്രവർത്തനങ്ങളുടെയും രൂപത്തിലാകാം ഈ സ്മരണകൾ. ഇത് തസ്‌കിയ അൽ-നഫ്സ് അല്ലെങ്കിൽ ഒരാളുടെ ആത്മീയ ഹൃദയത്തെ ശുദ്ധീകരിക്കുക എന്നും സൂചിപ്പിക്കുന്നു. Continue reading...

ഇസ്ലാമിലെ 5 സ്തംഭങ്ങൾ

ഇസ്‌ലാമിന്റെ 5 സ്തംഭങ്ങളെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനവും എല്ലാ മുസ്‌ലിംകൾക്കും നിർബന്ധിതമായ ശരീഅത്തിന്റെ പ്രമാണങ്ങളുമാണ്. ഇസ്‌ലാമിന്റെ അഞ്ച് സ്തംഭങ്ങൾ ശഹാദത്ത്, പ്രാർത്ഥന, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവയാണ്. Continue reading...