Editorial Colophon: Malayalam Archive

Active editorial operations for the Malayalam edition of Muslim Memo ceased in 2021. You are browsing the archives; current work continues at MuslimMemo.com

ഇബ്രാഹിമും (അ) ഇസ്ലാമിലെ ത്യാഗമെന്ന ആശയവും

ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളിൽ ഒന്നായ ഹജ്ജ്, സാമ്പത്തിക ശേഷിയുള്ള എല്ലാ മുസ്ലീങ്ങൾക്കും നിർബന്ധമാണ്. സൂറ അൽ-ഹാജിലെ ആയത്ത് 27 പ്രകാരം, ഹജ്ജിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇബ്രാഹിം (അ) ന് അല്ലാഹു നൽകിയിട്ടുണ്ടായിരുന്നു:- "ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവര്‍ നിന്‍റെയടുത്ത്‌ വന്നു കൊള്ളും". Continue reading...

പ്രചോദിപ്പിക്കുന്ന മുസ്ലീം സ്ത്രീ: ഐസ അൽ-ഹുറ

ഇസ്‌ലാമിന്റെ ആദ്യകാലം മുതൽ തന്നെ മുസ്‌ലിം സ്ത്രീകൾ സമൂഹത്തിൽ നേതൃത്വപരമായ പല ഇടപെടലുകളും നടത്തിയിരുന്നതായി കാണാം. അത്തരത്തിൽ ധീരതയ്ക്കും നേതൃത്വപാടവത്തിനും പേരുകേട്ട ഒരു സ്ത്രീ രക്തനമായിരുന്നു ഐസ അൽ-ഹുറ. സ്പെയിനിലെ മുസ്ലീം ഭരണം അതിന്റെ അസ്തമയത്തോട് അടുത്ത കാലഘട്ടത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്. Continue reading...

ശവ്വാലിലെ ഇഅ്തികാഫിന്റെ മഹത്ത്വം

റമദാൻ മാസം പൂർത്തിയാക്കി ശവ്വാൽ മാസത്തിലേക്ക് നീങ്ങുകയാണ് നാം.  ഇസ്ലാമിക കലണ്ടറിലെ പത്താം മാസമാണ് ശവ്വാൽ; മുസ്ലിം ആഘോഷമായ ഈദ് അൽ-ഫിത്തർ, ഷവ്വാലിന്റെ ആദ്യ ദിനത്തിലാണ്‌ ആഘോഷിക്കപ്പെടുന്നത്. Continue reading...

സൂറത്ത് അന്നസ്റിന്റെ വിവർത്തനവും തഫ്സീറും

വിശുദ്ധ ഖുർആനിലെ 110-ാമത്തെ സൂറത്താണ് സൂറ അൻ-നസ്ർ, വെറും മൂന്ന് ആയത്തുകൾ മാത്രം അടങ്ങുന്ന അൻ-നസ്ർ ഏറ്റവും ചെറിയ സൂറത്തുകളിൽ ഒന്നാണ്. സൂറത്തിന് പേര് ലഭിച്ചത് ആദ്യ ആയത്തിൽ വരുന്ന "നസ്ർ" എന്ന വാക്കിൽ നിന്നാണ്. അവതരിപ്പിക്കപ്പെട്ട അവസാന സൂറത്താണ് സൂറ അന്നസ്ർ; ഇതിനു ശേഷം പൂർണ്ണമായ മറ്റൊരു സൂറത്തും അവതരിച്ചിട്ടില്ല. [1] Continue reading...

ഇസ്ലാമിൽ ഹിജാബിന്റെ പങ്ക്

“( നബിയേ, ) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം”.
Continue reading...