Biography

നൂഹ് നബി(അ)യുടെ ജീവിതം നൽകുന്ന പാഠങ്ങൾ

അല്ലാഹുവിന്റെ പ്രവാചകനും ദൂതനുമായ നൂഹ് (അ), പുതിയ നിയമം ജനങ്ങളെ ബോധ്യപ്പെടുത്താൻ അല്ലാഹു നിയോഗിച്ച അഞ്ച് ദൂതന്മാരിൽ ആദ്യത്തേയാളാണ്. ഖുർആനിൽ പേര് പലപ്പോഴും പരാമർശിക്കപ്പെടുന്ന അദ്ദേഹത്തിന്റെ കഥ വിവരിക്കുന്നത് ഖുർആനിലെ 71-ആം സൂറത്താണ്. ആ സൂറത്ത് അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ആദം നബി (അ) യുടെ ഒമ്പതാം തലമുറയിൽ പെട്ട നൂഹ് (അ), ഇദ്രിസ് നബി (അ) യുടെ ചെറുമകനുമായിരുന്നു. Continue reading...

ഖാലിദ് ബിൻ വലീദ് (റ)ന്റെ ജീവിതം നൽകുന്ന പാഠം

പ്രവാചകൻ മുഹമ്മദ്‌ നബി (സ) യുടെ പ്രസിദ്ധനായ ഒരു അനുയായിയുടെ നേതൃഗുണങ്ങളെ കുറിച്ചാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്- അതെ,സ്വേച്ഛാധിപതികളെ ഭയത്താൽ വിറളിപിടിപ്പിക്കുന്ന ഒരാൾ; പ്രവാചകൻ (സ) തന്നെ സൈഫുള്ള എന്ന പദവി നൽകിയ ഒരാൾ. Continue reading...

ബെർക്ക് ഖാൻ: ഇസ്ലാമിന് വേണ്ടി നില കൊണ്ട മംഗോളിയൻ

മംഗോളിയരുടെ ചരിത്രമെന്നത് പലപ്പോഴും ചെങ്കിസ് ഖാന്റെയും അദ്ദേഹത്തിന്റെ പര്യവേഷണങ്ങളെയും/വിജയങ്ങളെയും കുറിച്ചായി മാത്രം ഒതുങ്ങാറുണ്ട്. അത് പലപ്പോഴും അദ്ദേഹത്തേക്കാൾ മികച്ച മറ്റ് പല മംഗോളിയൻ നേതാക്കളുടെ വലിയ നേട്ടങ്ങൾ കാണാതെ പോകുകയും, അർഹമായ പരിഗണന ലഭിക്കാതെ പോകുകയും, ഇത് വഴി ചരിത്രത്തിന്റെ മറ്റൊരു കോണിൽ അവരെല്ലാം മറഞ്ഞിരിക്കുകയും ചെയ്യേണ്ടി വരുന്നു. ഈ ലേഖനത്തിൽ, മംഗോളിയൻ സൃഷ്ടിച്ച ഏറ്റവും വലിയ യോദ്ധാകളിൽ ഒരാളായ ബെർക്ക് ഖാനെക്കുറിച്ചാണ് ഞാൻ എഴുതുന്നത്. Continue reading...

ആദം നബി(അ)യുടെ ജീവിതത്തിൽ നിന്നുമുള്ള അഞ്ച് പാഠങ്ങൾ

ഓരോ പ്രവാചകന്മാരുടെയും ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാൻ  നിരവധി ജീവിതപാഠങ്ങളുണ്ട്. ആദം നബി(അ)യുടെ ജീവിതത്തിൽ നിന്ന് പഠിക്കാൻ കഴിയുന്ന അഞ്ച് ജീവിതപാഠങ്ങളാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്. Continue reading...

ഇബ്രാഹിമും (അ) ഇസ്ലാമിലെ ത്യാഗമെന്ന ആശയവും

ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളിൽ ഒന്നായ ഹജ്ജ്, സാമ്പത്തിക ശേഷിയുള്ള എല്ലാ മുസ്ലീങ്ങൾക്കും നിർബന്ധമാണ്. സൂറ അൽ-ഹാജിലെ ആയത്ത് 27 പ്രകാരം, ഹജ്ജിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇബ്രാഹിം (അ) ന് അല്ലാഹു നൽകിയിട്ടുണ്ടായിരുന്നു:- "ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവര്‍ നിന്‍റെയടുത്ത്‌ വന്നു കൊള്ളും". Continue reading...