Education

ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള ഫലപ്രദമായ വഴികൾ

അള്ളാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തെ അറിയാൻ ആഗ്രഹിക്കുന്ന ഓരോ മുസ്ലീമിനും എത്രയും വേഗം ഖുർആൻ പഠിക്കാനുള്ള അതിയായ ആഗ്രഹമുണ്ടാകും. ഒരു വ്യക്തിയുടെ ജീവിതകാലം അനുസരിക്കേണ്ട എല്ലാ നിയമങ്ങളും ചട്ടങ്ങളും ഉത്ഭവിക്കുന്നത് ഖുർആനിനെ ചുറ്റിപ്പറ്റിയാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ഖുർആനിന്റെ പ്രാധാന്യവും അത് പഠിക്കേണ്ടതിന്റെ ആവശ്യകതയും ശക്തമാകുന്നത്. സത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള വഴി ഓരോ വിശ്വാസിക്കും കാണിച്ചു കൊടുക്കുന്ന വെളിച്ചമാണ് ഖുർആൻ. ജീവിതത്തിൽ ഖുർആനിന്റെ ദിവ്യപ്രഭ പ്രകാശിക്കണമെന്നാഗ്രഹിക്കുന്ന ഓരോ വിശ്വാസിയും അത് എവിടെ നിന്ന് പഠിക്കണമെന്നും അത് എങ്ങനെ ശരിയായി മനസ്സിലാക്കാമെന്നും ആലോചിക്കുന്നു. Continue reading...

അൽ-സഹ്‌റാവി: ശാസ്ത്ര ക്രിയയുടെ പിതാവ്

പാശ്ചാത്യ രാജ്യങ്ങളിൽ അൽബുകാസിസ് എന്ന പേരിൽ പ്രസിദ്ധനായ ഒരു മുസ്ലീം ഡോക്ടറാണ് ഇസ്ലാമിക ലോകത്തിലെ ഏറ്റവും മികച്ച മധ്യകാല ശസ്ത്രക്രിയാ വിദഗ്ധനായി കണക്കാക്കപ്പെടുന്നത്.ആധുനിക ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് പലരും അദ്ദേഹത്തെ വിളിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഒരു വലിയ വിജ്ഞാനകോശം എന്നറിയപ്പെടുന്ന മുപ്പത് വാല്യങ്ങളുള്ള 'കിതാബ് അൽ-തസ്രിഫ്' എന്ന കൃതിയാണ് വൈദ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെയും ഉപകരണങ്ങളുടെയും വികസനത്തിൽ ആൽബുകാസ് എന്ന പ്രതിഭ കൊണ്ട് വന്ന പരിഷ്കാരങ്ങൾ കിഴക്കും പടിഞ്ഞാറും കാര്യമായ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ ചില കണ്ടുപിടുത്തങ്ങൾ ഇപ്പോഴും വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്നു. എക്ടോപിക് ഗർഭാവസ്ഥയെ വിവരിക്കുകയും ഹീമോഫീലിയയുടെ പാരമ്പര്യ സ്വഭാവം നിർണ്ണയിക്കുകയും ചെയ്ത ആദ്യത്തെ ഡോക്ടർ ആൽബുകാസിസ് ആയിരുന്നു. Continue reading...

മാതൃക വനിത: ഫാത്തിമ അൽ ഫിഹ്‌രി

മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ പ്രചോദിപ്പിക്കുന്ന വ്യക്തികളുടെ പേര് പറയാൻ നിങ്ങൾ ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? നിങ്ങൾക്ക് ഒരുപക്ഷേ മാർട്ടിൻ ലൂഥർ കിംഗ്, നീൽ ആംസ്ട്രോങ്, താരിഖ് റമദാൻ തുടങ്ങിയ പേരുകൾ ഉത്തരമായി ലഭിച്ചേക്കാം. തീർച്ചയായും ഇവരടക്കം മറ്റ് നിരവധി പുരുഷന്മാർ അത്ഭുതകരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും എല്ലാത്തരത്തിലുള്ള ബഹുമതിക്കും അർഹതയുണ്ടെന്ന വസ്തുത നമുക്ക് നിഷേധിക്കാനാവില്ല. പക്ഷേ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, ശക്തരായ ആളുകളെ കുറിച്ച് പറയുമ്പോൾ മിക്ക ആളുകളും പുരുഷന്മാരെ മാത്രമേ ഓർക്കൂ. സ്ത്രീകൾ വിസ്മയകരമായ പല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇപ്പോഴും ചെയ്യുന്നുണ്ടെന്നും പലപ്പോഴും സമൂഹം മറക്കുന്നു. Continue reading...

ഇസ്ലാമിക നാഗരികതയോടുള്ള ക്ലിനിക്കൽ സൈക്കോളജിയുടെ കടപ്പാട്

ക്ലിനിക്കൽ സൈക്കോളജിയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നടക്കുന്ന ചർച്ചകളിലെല്ലാം ഉയർന്നു കേൾക്കുന്ന പേരുകളാണ് സിഗ്മണ്ട് ഫ്രോയിഡ്, ഇവാൻ പാവ്ലോവ്, കാൾ റോജേഴ്സ് തുടങ്ങിയവരുടേത്. വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന ചില അപര്യാപ്തതയുടെ ഉപോൽപ്പന്നങ്ങളാണ് മാനസിക വൈകല്യങ്ങൾ എന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത് 19-ആം നൂറ്റാണ്ടിൽ ആണെങ്കിലും ക്ലിനിക്കൽ സൈക്കോളജിയുടെ മേഖല മുമ്പേ വലിയ രീതിയിലുള്ള ചുവടുവെപ്പുകൾ നടത്തിയിരുന്നു. Continue reading...

ഇസ്ലാമിക പണ്ഡിതർ: ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ )

ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ)എന്ന പേരിൽ പ്രസിദ്ധനായ അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഹൻബൽ അബു അബ്ദുല്ല അൽ-ഷൈബാനി, ജനിക്കുന്നത് ഹിജ്റ 164-ൽ (CE 781) ബാഗ്ദാദിലാണ്. തന്റെ ചെറുപ്പത്തിലേ  പിതാവിനെ നഷ്ട്ടപ്പെട്ട അദ്ദേത്തെ വളർത്തിയത് മാതാവായിരുന്നു. തന്റെ ജീവിതത്തിൽ പിന്നീട് അദ്ദേഹം ഇതിനെ കുറിച്ച് പങ്കുവെച്ചത് ഇപ്പ്രകാരമാണ്: Continue reading...