Education

ഇസ്ലാമിലെ പണ്ഡിതർ: ഇമാം മാലിക് (റ)

ഇസ്ലാമിക ലോകത്തെ പ്രസിദ്ധരായ നാല്  ഇമാമുമാരിൽ രണ്ടാമനായ ഇമാം മാലിക്കിന്റെ (റ) യഥാർത്ഥ പേര് അബു അബ്ദുല്ല മാലിക് ഇബ്‌നു അനസ് ഇബ്‌നു മാലിക് ഇബ്‌ൻ അബി-അമിർ അൽ അസ്ബാഹി എന്നാണ്. അദ്ദേഹത്തിന്റെ പിതാമഹൻ ഇസ്‌ലാം ആശ്ലേശം നടത്തിയതിനു ശേഷം മദീനയിലേക്ക് കുടിയേറിയതാണെങ്കിലും മാലിക് (റ) യെമൻ വംശപരമ്പരയിൽ പെട്ടയാളായിരുന്നു. Continue reading...

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)

മഹാനായ ഖലീഫ ഉമർ ഇബ്‌നു അൽ-ഖത്താബിന്റെ (റ) ഭരണകാലത്ത് ഒരു വ്യാപാരി ഇസ്‌ലാമിന്റെ മനോഹരമായ ആശയ ആദർശങ്ങളിലേക്ക് കടന്നു വന്നു. ഈ വ്യാപാരിയുടെ മകൻ താബിത് ബിൻ സൂത വളരെ ഭക്തനായിരുന്നു. ഒരിക്കൽ, വളരെ വിശന്നു ഒരു നദിയുടെ ഓരത്ത് ഇരിക്കുകയായിരുന്ന അദ്ദേഹം ഒരു ആപ്പിൾ ഒഴുകി വരുന്നത് കാണുകയും, അത് അറിയാതെ എടുത്ത് കഴിക്കുകയും ചെയ്‌തു. എന്നാൽ വിശപ്പ് ശമിച്ച ഉടൻ, അദ്ദേഹത്തിനു കുറ്റബോധം തോന്നാൻ തുടങ്ങി. തുടർന്ന് ആപ്പിൾ ഉണ്ടായ തോട്ടം കണ്ടെത്താൻ നദിയുടെ ഗതി പിന്തുടർന്നു. തോട്ടത്തിന്റെ ഉടമയെ കണ്ടത്തിയ അദ്ദേഹം ഉണ്ടായ കാര്യം കൃത്യമായി വിവരിക്കുകയും അയാളോട് ക്ഷമാപണം നടത്തുകയും ചെയ്‌തു. ഇത്  തോട്ടത്തിന്റെ ഉടമക്ക് താബിത് ബിൻ സൂത്തയുടെ വിനയത്തിലും സത്യസന്ധതയിലും മതിപ്പുളവാക്കി, പകരമായി തന്റെ മകളെ വിവാഹം കഴിക്കാൻ താബിത്തിനോട് അയാൾ അഭ്യർത്ഥിച്ചു! Continue reading...

ഇസ്ലാമും ശാസ്ത്രവും: ഇബ്നു അൽ-ഹൈതമും ഭൗതികശാസ്ത്രവും

ഉപ ആറ്റോമിക് കണങ്ങളെക്കുറിച്ചുള്ള ഗവേഷണം മുതൽ ഗാലക്സികളെക്കുറിച്ചുള്ള സമഗ്ര പഠനം വരെയുള്ള ഭൗതിക പ്രപഞ്ചത്തിലെ വളരെ വിശാലമായ മേഖലയെ ഉൾക്കൊള്ളുന്ന ഒരു ശാസ്ത്രശാഖയാണ് ഭൗതികശാസ്ത്രം.  ദ്രവ്യത്തിന്റെ ഘടനയും സ്വഭാവവും അതിന്റെ അടിസ്ഥാന നിയമങ്ങളുമാണ് ഭൗതികശാസ്ത്രത്തിൽ ഏറ്റവും മർമ്മപ്രധാനമായ ഘടകങ്ങൾ. ഇസ്ലാമിക ശാസ്ത്രജ്ഞർ രൂപപ്പെടുത്തിയ ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള ഏറ്റവും ആകർഷകമായ കണ്ടെത്തലുകളിൽ  ശ്രദ്ധേയമായത് ഒപ്റ്റിക്‌സ് എന്ന ഭൗതികശാസ്ത്രത്തിന്റെ ഒരു ഉപഡൊമെയ്‌നെക്കുറിച്ചുള്ളതാണ്. Continue reading...

ഇസ്ലാമും ശാസ്ത്രവും: അബ്ബാസ് ഇബ്നു ഫിർനാസും വ്യോമയാനവും

ഇന്ന്, വിമാനങ്ങളില്ലാത്ത ഒരു ലോകം സങ്കൽപ്പിക്കുക അസാധ്യമാണ്. വിമാനങ്ങളില്ലാതെ സമ്പദ്‌വ്യവസ്ഥയ്‌ക്കോ വിനോദസഞ്ചാരത്തിനോ നിലനിൽക്കാൻ പറ്റാത്ത വിധം വ്യോമയാന മേഖല ലോക ക്രമത്തെ മാറ്റി മറിച്ചിരിക്കുന്നു. നമ്മുടെ കുട്ടികൾ  പലപ്പോഴും പറക്കാൻ  സ്വപ്നം കാണുന്നു. ചിലപ്പോൾ അവർ പൈലറ്റായി ആ സ്വപ്നം സാക്ഷാത്കരിക്കും. Continue reading...