Prophet Muhammed

ബിലാൽ ഇബ്നു റബാഹ്: ആദ്യ മുവദ്ദിന്റെ ജീവിതം

ചരിത്രത്തിൽ ആദ്യമായി ബാങ്ക് വിളി തുടങ്ങുന്നത് ഹിജ്റ ഒന്നാം വർഷത്തിലാണ്. അന്ന് മുതൽ ഇടതടവില്ലാതെ ലോകത്ത് ഈ മാന്ത്രിക വാക്കുകൾ മുഴങ്ങി കേൾക്കുന്നു. വിശ്വാസികളെ പ്രാർത്ഥനക്ക് ക്ഷണിച്ച് കൊണ്ടുള്ള വലിയ അടയാളമായി അവ നില നിൽക്കുന്നു. ഒരു ദിവസത്തിൽ അഞ്ചു നേരവും പള്ളിയുടെ മിനാരങ്ങളിൽ നിന്നും ബാങ്കിന്റെ അശരീരി നമ്മുടെ ശ്രവണപുടങ്ങളെ ആവേശഭരിതരാക്കുന്നു. ആദ്യമായി ബാങ്ക് വിളിക്കാനുള്ള മഹാ ഭാഗ്യം വന്നു ചേർന്നത് പ്രവാചകൻ്റെ പ്രിയങ്കരനായ അനുയായി ബിലാൽ ഇബ്നു റബാഹിനാണ്. മക്കയിൽ വെച്ച് ഇസ്ലാം പുൽകിയതിന്റെ പേരിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ ആണ്. സ്വന്തം നാട്ടിൽ നിന്നും മർദ്ദനങ്ങൾ സഹിക്കാൻ ആകാതെ അദ്ദേഹത്തിന്നു പലായനം ചെയ്യേണ്ടി വന്നു. Continue reading...

ഹിജിരി കലണ്ടറിനെക്കുറിച്ചുള്ള ശ്രദ്ധേയമായ 6 വസ്തുതകൾ

എ ഡി 622-ലെ ഒന്നാം മുഹറം മുസ്ലീം കലണ്ടറിന്റെ തുടക്കമാണ്. 622 സെപ്തംബർ 24 ന് മുഹമ്മദ് നബി (സ) മക്കയിൽ നിന്ന് ഹിജ്റ (അറബിയിൽ ചലനം, കുടിയേറ്റം എന്നാണ് അർത്ഥമാക്കുന്നത്) യഥ്രിബിന്റെ (മദീന) മരുപ്പച്ചയിലേക്ക് നടത്തി. Continue reading...

ഖന്ദഖ് യുദ്ധം: നുഐമാൻ ഇബ്നു മസൂദിന്റെ വിവേകം

ഹിജ്റ അഞ്ചാം വർഷം അരങ്ങേറിയ യുദ്ധമാണ് സഖ്യ ഗോത്രങ്ങളുടെ അധിനിവേശം എന്ന പേരിൽ അറിയപ്പെടുന്ന ഖന്ദഖ് യുദ്ധം. ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങളിൽ നിർണ്ണായക സ്ഥാനം ഉണ്ട് പുതിയ യുദ്ധ മുറകൾ പരീക്ഷിക്കപ്പെട്ട ഖന്ദഖ് യുദ്ധത്തിന്. Continue reading...

ഉഹുദ് യുദ്ധം : വിശ്വാസികൾക്കുള്ള ഒരു പരീക്ഷണം

ഐതിഹാസികമായ ബദ്ർ യുദ്ധത്തിൽ നേരിട്ട കനത്ത തോൽവിക്ക്‌ പകരം വീട്ടുകയാണ് ഖുറൈശികളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉഹദിൽ പുതിയ പോർമുഖം തുറന്നിടാൻ ആസൂത്രിതമായ മുന്നൊരുക്കങ്ങളുടെ പണിപ്പുരയില്ലാണ് അവർ. അറബികൾക്കിടയിൽ നഷ്ട്ടമായ തങ്ങളുടെ പ്രതാഭം വീണ്ടെടുക്കുക ഖുറൈശികളുടെ ഏറ്റവും വലിയ ലക്ഷ്യമാണ്. മാത്രമല്ല, ബദറിൽ മുസ്ലിങ്ങൾ നേടിയ വിജയം ഇസ്‌ലാമിന്റെ വളർച്ചയിൽ വൻ കുതിച്ചുചാട്ടം നൽകിയിരിക്കുന്നു, ഇത് ഖുറൈശികൾക്ക് പ്രധിരോധിച്ചേ മതിയാകൂ. Continue reading...

ബദർ യുദ്ധം : ഇസ്ലാമിക ചരിത്രത്തിലെ നിർണ്ണായക മുഹൂർത്തം

മുസ്ലിങ്ങളും ശത്രുക്കളും തമ്മിൽ ഉണ്ടായ പ്രധാന പോരാട്ടമായിരുന്നു ബദറിൽ കണ്ടത്. ഹിജ്റ വർഷം രണ്ടിന് നടന്ന ഈ ഐതിഹാസിക യുദ്ധം സത്യ നിഷേധികളുമായി മുസ്ലിങ്ങൾ നടത്തിയ പോരാട്ടങ്ങളിൽ ഒരു നാഴികകല്ലായി മാറി. Continue reading...