അബൂബക്കർ (റ) യുടെ ജീവിതം നൽകുന്ന സന്ദേശം
മുൻകാലജീവിതം
പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) പിൻഗാമിയും ആദ്യത്തെ നീതിമാനായ ഖലീഫയുമായ അബൂബക്കറിന്റെ ജീവിതം വിശ്വാസം, സമർപ്പണം, ഉയർന്ന ആദർശങ്ങളോടുള്ള നിസ്വാർത്ഥ പ്രതിബദ്ധത എന്നിവയുടെ മനോഹരമായ ഉദാഹരണമാണ്. ഇസ്ലാമിക ചരിത്രത്തിലെ സുവർണ കാലഘട്ടമായിരുന്നു അബൂബക്കറിന്റെ ഖിലാഫത് ഭരണകാലം. പ്രവാചകൻ ജനിച്ച് രണ്ട് വർഷവും ഏതാനും മാസങ്ങളും കഴിഞ്ഞ് 573 എഡിയിലാണ് അബൂബക്കർ മക്കയിലെ ഒരു കുലീനമായ കുടുംബത്തിൽ ജനിക്കുന്നത്. അബൂബക്കർ അബ്ദുല്ല ഇബ്നു ഉസ്മാൻ അബു ഖുഹാഫ എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. "അസ്-സാദ്ദിഖ്" (സത്യം സാക്ഷ്യപ്പെടുത്തുന്നവൻ) എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. മിറാജിന്റെ (സ്വർഗ്ഗാരോഹണ) അനുഭവം നബി (സ) വിവരിച്ചപ്പോൾ വിശ്വസിക്കാൻ ഒരു നിമിഷം പോലും അദ്ദേഹം മടി കാണിച്ചില്ല. പ്രവാചകൻ അദ്ദേഹത്തിന് സിദ്ദീഖ് എന്ന പദവി നൽകി ആദരിച്ചത് ഈ സത്യസന്ധത അദ്ദേഹം ജീവിത ചര്യയാക്കിയത് കൊണ്ടായിരുന്നു. വളരെ ശാന്തനും ആത്മാർത്ഥതയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഖുറൈഷ് ഗോത്രത്തിന്റെ ഒരു ശാഖയായ ബനൂ തമീമിൽ പെട്ട ഒരു കുലീനമായ കുടുംബത്തിൽ നിന്നായിരുന്നു അദ്ദേഹം വന്നത്. Continue reading...