Rise of Islam

ഉഹുദ് യുദ്ധം : വിശ്വാസികൾക്കുള്ള ഒരു പരീക്ഷണം

ഐതിഹാസികമായ ബദ്ർ യുദ്ധത്തിൽ നേരിട്ട കനത്ത തോൽവിക്ക്‌ പകരം വീട്ടുകയാണ് ഖുറൈശികളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉഹദിൽ പുതിയ പോർമുഖം തുറന്നിടാൻ ആസൂത്രിതമായ മുന്നൊരുക്കങ്ങളുടെ പണിപ്പുരയില്ലാണ് അവർ. അറബികൾക്കിടയിൽ നഷ്ട്ടമായ തങ്ങളുടെ പ്രതാഭം വീണ്ടെടുക്കുക ഖുറൈശികളുടെ ഏറ്റവും വലിയ ലക്ഷ്യമാണ്. മാത്രമല്ല, ബദറിൽ മുസ്ലിങ്ങൾ നേടിയ വിജയം ഇസ്‌ലാമിന്റെ വളർച്ചയിൽ വൻ കുതിച്ചുചാട്ടം നൽകിയിരിക്കുന്നു, ഇത് ഖുറൈശികൾക്ക് പ്രധിരോധിച്ചേ മതിയാകൂ. Continue reading...

ബദർ യുദ്ധം : ഇസ്ലാമിക ചരിത്രത്തിലെ നിർണ്ണായക മുഹൂർത്തം

മുസ്ലിങ്ങളും ശത്രുക്കളും തമ്മിൽ ഉണ്ടായ പ്രധാന പോരാട്ടമായിരുന്നു ബദറിൽ കണ്ടത്. ഹിജ്റ വർഷം രണ്ടിന് നടന്ന ഈ ഐതിഹാസിക യുദ്ധം സത്യ നിഷേധികളുമായി മുസ്ലിങ്ങൾ നടത്തിയ പോരാട്ടങ്ങളിൽ ഒരു നാഴികകല്ലായി മാറി. Continue reading...

അബൂബക്കർ (റ) യുടെ ജീവിതം നൽകുന്ന സന്ദേശം

മുൻകാലജീവിതം

പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) പിൻഗാമിയും ആദ്യത്തെ നീതിമാനായ ഖലീഫയുമായ അബൂബക്കറിന്റെ ജീവിതം വിശ്വാസം, സമർപ്പണം, ഉയർന്ന ആദർശങ്ങളോടുള്ള നിസ്വാർത്ഥ പ്രതിബദ്ധത എന്നിവയുടെ മനോഹരമായ ഉദാഹരണമാണ്. ഇസ്ലാമിക ചരിത്രത്തിലെ സുവർണ കാലഘട്ടമായിരുന്നു അബൂബക്കറിന്റെ ഖിലാഫത് ഭരണകാലം. പ്രവാചകൻ ജനിച്ച് രണ്ട് വർഷവും ഏതാനും മാസങ്ങളും കഴിഞ്ഞ് 573 എഡിയിലാണ് അബൂബക്കർ മക്കയിലെ ഒരു കുലീനമായ കുടുംബത്തിൽ ജനിക്കുന്നത്. അബൂബക്കർ അബ്ദുല്ല ഇബ്നു ഉസ്മാൻ അബു ഖുഹാഫ എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. "അസ്-സാദ്ദിഖ്" (സത്യം സാക്ഷ്യപ്പെടുത്തുന്നവൻ) എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. മിറാജിന്റെ (സ്വർഗ്ഗാരോഹണ) അനുഭവം നബി (സ) വിവരിച്ചപ്പോൾ വിശ്വസിക്കാൻ ഒരു നിമിഷം പോലും അദ്ദേഹം മടി കാണിച്ചില്ല. പ്രവാചകൻ അദ്ദേഹത്തിന് സിദ്ദീഖ് എന്ന പദവി നൽകി ആദരിച്ചത് ഈ സത്യസന്ധത അദ്ദേഹം ജീവിത ചര്യയാക്കിയത് കൊണ്ടായിരുന്നു. വളരെ ശാന്തനും ആത്മാർത്ഥതയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഖുറൈഷ് ഗോത്രത്തിന്റെ ഒരു ശാഖയായ ബനൂ തമീമിൽ പെട്ട ഒരു കുലീനമായ കുടുംബത്തിൽ നിന്നായിരുന്നു അദ്ദേഹം വന്നത്. Continue reading...

സമർഖണ്ഡ്: ഇസ്ലാമിക പാരമ്പര്യം കൊണ്ട് സമ്പന്നമായ നഗരം

റോമിന്റെയും ഏഥൻസിന്റെയും അതേ പ്രായം പങ്കുവെക്കാവുന്ന ഭൂമിയിലെ ഒരു പുരാതന നഗരമായിരുന്നു സമർഖണ്ഡ്. ഏകദേശം 2750 വർഷത്തിലേറെ പഴക്കമുണ്ട് ഈ ചരിത്രമുറങ്ങുന്ന മണ്ണിന്. യഥാർത്ഥ ഓറിയന്റൽ ആതിഥ്യമര്യാദയുടെ മനോഹരമായ ഒരു ഉദാഹരണമായി സമർഖണ്ഡ് പരിലസിച്ചു നിന്നു. നിരവധി ദേശീയതകൾ  അനായാസത്തോടെ സമർഖണ്ടിനോട് സഹകരിച്ചു പ്രവർത്തിച്ചു. സമർകണ്ടിനെ സാധാരണയായി "കിഴക്കൻ ബാബിലോൺ" എന്നാണ് വിളിച്ചിരുന്നത്. ഒരു വലിയ കണ്ണാടിയിലെന്നപോലെ അത് ഈ പാതയെ പ്രതിഫലിപ്പിച്ചു. അതെ, നിരവധി തലമുറകൾ കടന്നുപോയ പാത. നഗരത്തിലെ സമ്പന്നമായ സംഭവവികാസങ്ങൾ, അനുഭവിച്ച ഉയർച്ച താഴ്ചകൾ, വിലയേറിയ കണ്ടെത്തലുകൾ, പുരാതന സ്മാരകങ്ങൾ സൂചിപ്പിക്കുന്നത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യവംശം ഈ പ്രദേശത്ത് താമസമുറപ്പിച്ചു തുടങ്ങിയെന്നതാണ്. Continue reading...

ആദം നബി(അ)യുടെ ജീവിതത്തിൽ നിന്നുമുള്ള അഞ്ച് പാഠങ്ങൾ

ഓരോ പ്രവാചകന്മാരുടെയും ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാൻ  നിരവധി ജീവിതപാഠങ്ങളുണ്ട്. ആദം നബി(അ)യുടെ ജീവിതത്തിൽ നിന്ന് പഠിക്കാൻ കഴിയുന്ന അഞ്ച് ജീവിതപാഠങ്ങളാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്. Continue reading...